Sunday, June 6, 2010
അവിസ്മരണീയമായ കാഴ്ച്ച
വെറുതെ രാത്രി നടത്തത്തിനു ഇറങ്ങിയതാണ് ഞാന്‍ ഒപ്പം നക്ഷത്ര നിരീക്ഷണവും. അപ്പോളാണ് മറ്റൊരു ദൃശ്യം എന്റെ കണ്ണുകളെ ആകര്‍ഷിച്ചത്. ആകാസത്തെ താരങ്ങള്‍ ഭൂമിയിലേക്ക് ഇറങ്ങി വന്നിരിക്കുന്നു മരങ്ങളിലും ചെടികളിലും എല്ലാം നക്ഷത്രങ്ങള്‍ കാരണം എന്തെന്ന് പോലും ചിന്തിക്കാതെ ഞാന്‍ ഒരു നിമിഷം ആ മനോഹര ദൃശ്യത്തില്‍ ലയിച്ചു നിന്ന് പോയി. പിന്നീടാണ് ഞാന്‍ ശ്രദ്ധിച്ചത് അവക്കൊരു പച്ച നിരമുണ്ടോ എന്ന്? അവ ഭൂമിയിലെ താരങ്ങള്‍ അല്ലെ? മിന്ന മിന്നികള്. ഇതെന്താ മിന്നമിന്നികളുടെ സമ്മേളനമോ??? ഒരു 100 എണ്ണം എങ്കിലും കാണും അവ മിന്നി കളിക്കുന്നു. അവ മഴ വന്നതിനെ വരവെല്ക്കുകയാവും!! മാനത്തും ഭൂമിയിലും ഒരേ ദൃശ്യം !!!! ഞാന്‍ എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു ദൃശ്യം കണ്ടിട്ടുണ്ടാവില്ല തീര്‍ച്ച!!
Subscribe to:
Posts (Atom)