Saturday, November 30, 2013

ഒരു ക്ലാസ്സനുഭവം


        പലപ്പോഴും പലയിടങ്ങളിലും ജ്യോതിശാസ്ത്ര ക്ലാസ്സുകൾ എടുത്തിട്ടുണ്ടെങ്ങിലും ക്ലാസ്സൊരു വല്ലാത്ത അനുഭവമായി തോന്നിയത് അന്നാദ്യമാണ് . എൽ പി തലത്തിലെ കുട്ടുകാർക്ക്  ക്ലാസ്സെടുക്കാൻ അന്നാദ്യമായാണ് ഞാൻ പോകുന്നത്.. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ക്ലാസ്സ്നുഭവമായിരുന്നു  അത്. "ഐസൊണ്‍ വാൽനക്ഷത്രമാ"യിരുന്നു വിഷയം.. കുട്ടികള്ക്ക് അവരുടേതായ സ്വാതന്ത്ര്യം കൊടുത്തപ്പോൾ അവരെല്ലാവരും നന്നായ് ക്ലാസ് ആസ്വദിക്കാൻ തുടങ്ങി.. സധൈര്യം ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. പലപ്പോഴും പെട്ടുപോകുമോ എന്ന് പോലും ഭയപ്പെട്ടിരുന്നു.. ഭാഗ്യം എന്തായാലും അതുണ്ടായില്ല. ഒടുവിൽ ഞങ്ങളെല്ലാവരും ചേർന്ന് പാട്ടൊക്കെ പാടിയാണ് ക്ലാസ് അവസാനിപ്പിച്ചത്.. യാതൊരു മടിയുമില്ലാതെ വന്നു പാടി.. ഒരുപാടു കൂട്ടുകാർ
 
ഇതിലെല്ലാം രസം ക്ലാസ്സൊക്കെ കഴിഞ്ഞ് കുറെ കൂട്ടുകാര് എന്റടുത്ത് വന്നു വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി.. ചേട്ടൻ എങ്ങനാ ഇതൊക്കെ പഠിച്ചത്? വീട്ടില് ആരോക്കെയുണ്ട് ?.. വലുതാകുമ്പോ ആരാകാനാ ഇഷ്ടം? ഞാനും വെറുതെയിരുന്നില്ല.. ഞാനും വെറുതെ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു.. എങ്ങനെയുണ്ടായിരുന്നു പഠിപ്പിച്ചച്ചതൊക്കെ മനസ്സിലായോ എന്നൊരു ചോദ്യം കൂടി ഞാൻ അതിനിടയിലൂടെ ചോദിച്ചു.. (എങ്ങനുണ്ടെന്ന്  അറിയണമല്ലോ..) എല്ലാവരും മനസിലായി നന്നായി തുടങ്ങിയ പ്രതീക്ഷിത മറുപടികൾ തന്നു.. എനിക്ക് ഭയങ്കര സന്തോഷം .. അതിനിടയിൽ ഒരു കൊച്ചു മിടുക്കി.. പറയുവാ ചേട്ടന്റെ ക്ലാസ്സിനു ഒരു വല്ല്യ കുഴപ്പമുണ്ട് .. ഞാനൊന്ന് ഞെട്ടി.. എന്റമ്മോ.. എന്താ ഞാനും ചോദിച്ചു..
പക്ഷെ അന്ന് ഞാൻ രണ്ട് കാര്യങ്ങൾ മനസ്സിലാക്കി പഠിപ്പിക്കാൻ   ഏറ്റവും രസമുള്ളതും ഏറ്റവും ബുദ്ധിമുട്ടുള്ളതും കൊച്ചു കൂട്ടുകാരെയാണ്.. അവർ  ചോദ്യങ്ങൾ  ചോദിക്കാൻ തുടങ്ങിയാപിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റുല്ല..

"ചേട്ടൻ പലതും പഠിപ്പിച്ചപ്പോ അതിനിടയിൽ പറഞ്ഞില്ലേ നിങ്ങള്ക്കിതോന്നും ഇപ്പൊ മനസിലാവില്ല വലിയക്ലാസ്സിലാകുമ്പോ പറ്റിക്കുമെന്ന്.. അങ്ങനെ പറയരുത് .. അങ്ങനെ പറയുമ്പോ ഞങ്ങളൊക്കെ കൊച്ചു കുട്ടികളാണെന്നും  ചേട്ടനൊക്കെ എല്ലാം അറിയാവുന്നവരാണെന്നും തോന്നും.. അത് സങ്കടാണ്.. "

ഒരു നിമിഷം എന്ത് പറയണം എന്ന എനിക്കും അറിയില്ലാരുന്നു... നാലാം ക്ലാസ്സിൽ പഠിക്കുന്ന ആ കൊച്ചുകുട്ടുകാരി  എന്റെ ക്ലാസ്സിനെക്കുറിച്ച് എത്ര കൃത്യമായ വിമർശനമാണ്‌ ഉന്നയിച്ചത്.. വല്ല്യ "വിദ്യ-അഭ്യാസ" വിമർശകർ പോലും ആ ക്ലാസ് കേട്ടിരുന്നെങ്കിൽ ഇങ്ങനെ പറയില്ലാരുന്നു.. "മിടുക്കി മിടുമിടുക്കി.."
കൊച്ചുകുട്ടുകാർക്ക് മാത്രം കഴിയുന്ന ഒന്നാണ് ഇത്ര നിഷ്കളങ്കമായി സത്യസന്ധമായി പ്രതികരിക്കാൻ കഴിയൽ.. വലുതാകുംതോറും നമ്മളിൽ നിന്ന് ഇല്ലാതാകുന്നതും ഇത് തന്നെ.. ഒരുപാട് സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട് പലതും അറുബോരായിരുന്നിട്ടു കുടി അത് മോശമാണ് എന്ന് പറയാൻ എന്റെ നാവു പോങ്ങിയിട്ടില്ല.. കഴിഞ്ഞ പതിനഞ്ചു കൊല്ലത്തെ വിദ്യാഭ്യാസത്തിൽ നിന്നും ഞാൻ നേടിയതും ആ ഗുണം തന്നെ...  ഒരു പക്ഷെ ഇതേ ക്ലാസ് ഞാൻ ഹൈസ്കൂളിൽ എടുത്തിരുന്നെങ്കിൽ എല്ലാവരും നല്ലതെന്ന് പറഞ്ഞ് പോകുമാരുന്നു. എന്റെ മിടുക്കിക്കുട്ടീ നീ എനിക്ക് തന്നത് വല്ല്യൊരുൾക്കാഴ്ച്ചയാണു.. മറ്റ് പല "വലിയവർക്കും" തരാൻ കഴിയാതിരുന്നത്.. നിന്റെ മുന്നില് , നിങ്ങളുടെ മുന്നില് ഞങ്ങൾ വളരെ ചെറുതാണ്.. 

Friday, August 24, 2012

മതസൗഹൃദം

                 ലോകത്ത് ഏറ്റവുമധികം  ഉള്ള ഒരു ബന്ധം എന്ന് തന്നെ സൗഹൃദത്തെ  വിശേഷിപ്പിക്കാം.. പ്രായ-ലിംഗ - വര്‍ഗ ഭേദമില്ലാതെ സൗഹൃദങ്ങള്‍ ഉണ്ടാവാറുണ്ട്. മറ്റു ബന്ധങ്ങളേക്കാള്‍  നീണ്ടു നില്‍ക്കുകയും ചെയ്യാറുണ്ട്. അതിലധികം ആഴവും ഉണ്ടായേക്കാം. എന്നാല്‍ ഇന്ന്  വ്യത്യസ്ത ലിംഗങ്ങളില്‍   ഉള്ളവരുടെ സൗഹൃദത്തെ  അംഗീകരിക്കാന്‍ സമൂഹത്തിനു മടിയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്  "സദാചാര പോലിസിംഗ്".   ഇവന്മാരെ പേടിച്ചു സഹോദരിമാര്‍ക്ക് പോലും ബൈക്കില്‍ കയറാന്‍ ഭയമായി തുടങ്ങിയിരിക്കുന്നു.കുറെയൊക്കെ സമൂഹം ഇതില്‍ നിന്നും മാറി വരുന്നുണ്ട് എന്ന് വേണം പറയാന്‍. വളരെ കുറച്ചു മാത്രം.
       
               എന്നാല്‍ ആണും പെണ്ണും വ്യത്യസ്ത മതമായാല്‍ പ്രശ്നം ഇതിലും ഭീകരമാകും. അഭുദയകാംക്ഷികളുടെ  എണ്ണം കൂടും. എങ്ങനെയും ആ സൗഹൃദത്തെ  പ്രണയം ആക്കിയെ അവര്‍ അടങ്ങൂ .. അങ്ങനെ ആ സൗഹൃദത്തെ  നശിപ്പിക്കുന്നു. എന്നാല്‍ ആ സൌഹൃദം അവസാനിച്ചു കഴിഞ്ഞാല്‍ മുന്പ് നമ്മുടെ  അഭുദയകാംക്ഷികളായി അഭിനയിച്ച ഒരു "മഹാനും" നമ്മുടെ ഒപ്പം ഉണ്ടാവുകയില്ല. ഈ മഹദ് വ്യക്തികളുടെ ഏറ്റവും വലിയ പ്രത്യേകത  ഇവര്‍ ഈ രണ്ടു പേരെ മാത്രമേ കാണു. അവര്‍ അടുത്ത ഇരയെ തേടി  പോയിട്ടുണ്ടാവും. ഈ സ്ഥിതി വിശേഷം മനസ്സിലാക്കാതെ നശിച്ചു പോയ നല്ല സൌഹൃദങ്ങള്‍ ഒരുപാടുണ്ട്.
             
                  മതങ്ങള്‍ക്ക് ഭയമാണ് അവര്‍ പരസ്പരം സ്നേഹിച്ചാല്‍.. മതത്തിനു അതീതമായ ബന്ധങ്ങള്‍ ഉണ്ടായാല്‍ പിന്നെ മതത്തിനു എന്ത് പ്രസക്തി എന്നവര്‍ ഭയക്കുന്നു, ഇങ്ങനെ ആരെങ്കിലും സുഹൃത്തിന്റെ മതത്തില്‍ ചേര്‍ന്നാലോ എന്ന ഭയവും ഉണ്ട്. മത സൗഹാര്‍ദത്തെ  വാനോളം പുകഴ്ത്തുന്നവര്‍ പോലും ഇത്തരം സൌഹൃദങ്ങള്‍ക്ക് എതിരാണ്.

ഇങ്ങനെയുള്ള കപട അഭുദയകാംക്ഷികളെ ഭയന്ന്‍ സൗഹൃദം. അവസാനിപ്പിക്കും മുന്പ് ആലോചിക്കുക .
1) ഈ പറഞ്ഞവരൊക്കെ മുന്പ് നിങ്ങളുടെ കാര്യങ്ങളില്‍ നല്ല രീതിയില്‍ ഇടപെട്ടിട്ടുണ്ടോ ??
2) നിങ്ങളുടെ ഈ വിഷയത്തില്‍ മാത്രമാണോ ഇവര്‍ക്ക് താല്‍പ്പര്യം??
3) സൗഹൃദം ഉപേക്ഷിച്ചാല്‍ ഇവരാരെങ്കിലും ആ നഷ്ടം നികത്താനെത്തുമോ ??

മറ്റുള്ളവരുടെ വാക്ക് കേട്ട് സൗഹൃദം ഉപേക്ഷിച്ചവര്‍ / ഉപേക്ഷിക്കാനിരിക്കുന്നവര്‍  ഒരു വട്ടം കൂടി ഒന്ന് ചിന്തിക്കുക




Sunday, May 27, 2012

Transit of Venus 2012 (TOV)

                           We all know "what is solar eclipse?". Solar eclipse happens when moon passes between earth and sun. Moon will block sun. There are two types of solar eclipses 1) Total and 2) Annular In Total solar eclipse moon will completely cover the sun and sun becomes completely invisible. But in Annular eclipse moon cannot completely cover the sun. so when moon passes we can see an annular ring of sun. 

2004 transit of Venus
                           Transit is also a phenomenon like eclipse the only difference is that moon is replaced by planet Venus. Venus is very much larger than moon but it cannot cover the sun completely. Because Venus is very distant from our earth. So it appears as a very small dot on sun.

                On coming June 6th you can see such a sun with a small "beauty spot" on its face. Last TOV was in 2004 June 8th. But the next one will occur on 2117 December 11. During the orbiting around the sun Venus will cross earth in every 584 days. But TOV's are rare phenomenon. Since there is a difference of 3.39 degree between the plane of orbiting of Venus and earth around sun. So all of you get ready its your last and final chance to observe TOV. On June 6th morning moon will rise with a small dot on his face and it move through the face and become invisible at 9.52am. You can use solar filters to observe the sun. Or you can make a small projection of sun on a screen simply with the help of a ball and mirror arrangement. Its very simple to construct. Take a small plastic ball and fill half of its volume with sand and seal it. Fix a small piece of mirror on the face of it. Ball and mirror arrangement is ready. You can place it anywhere and reflect the sun light to a distant screen now u can see a circular shaped image on the screen even if the mirror is not circular. This circular image is sun. 

Sunday, April 29, 2012

ഒരു പഴയ ഡയറിക്കുറിപ്പ്‌ 15-1-12

             
                പ്രൊജക്റ്റ്‌ എഴുതണം എന്ന് കരുതി രാവിലെ ഇരുന്നതാണ്. "ശല്ല്യം" ചെയ്യാന്‍ കുരുവികള്‍ ആദ്യം എത്തി. അരികില്‍ ക്യാമറ ഉണ്ടായിരുന്നു, ഞാന്‍ എടുത്തില്ല, കിളികളെ നോക്കാനും പോയില്ല. പഠനമാണ് മുഖ്യം. പക്ഷെ പ്രോജെക്ടില്‍  ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. 



               അപ്പോഴാണ്‌ അര്‍ദ്ധ നഗ്ന്നയായ കണിക്കൊന്നയിലെ അണ്ണാറക്കണ്ണന്‍ എന്റെ കണ്ണില്‍ പെട്ടത്. മുരിങ്ങക്കായ പോലെ തൂങ്ങിക്കിടക്കുന്ന കണിക്കൊന്ന കായ്കള്‍ അവ ഉണങ്ങിയവയാണ്. അതിലെ അരികള്‍ തിന്നുകയാണ് അവന്‍. ഇനിയും മനസ്സിനെ നിയന്ത്രിക്കാന്‍ എനിക്കാവില്ല. പ്രോജെക്റ്റ്‌ നാളെ എഴുതാം. ഞാന്‍ ക്യാമറയുമായി അവനോടൊപ്പം ചേര്‍ന്നു. 
തലകീഴായും ചാഞ്ഞും ചെരിഞ്ഞും എല്ലാം അത് കൊമ്പുകളില്‍ ചാടി  കളിച്ചു. അത് എനിക്ക് വേണ്ടി പോസ് ചെയ്യുകയാണ് എന്ന് ഞാന്‍ വെറുതെ അഹങ്കരിച്ചു. കുറെ ചിത്രങ്ങളെടുത്ത് ഞാന്‍ തിരികെ വന്നു എഴുതാനിരുന്നു. 



               മരചില്ലകള്‍ക്കിടയില്‍ ചുവന്ന കണ്ണുമായി ഒരു പുള്ളിക്കുയില്‍. സമ്മതിക്കില്ല. ഞാന്‍ വീണ്ടും ക്യാമറ എടുത്തു. പിന്നീട് കുരുവി, ഉപ്പന്‍, മൈന അങ്ങനെ പലതും. ഒടുവില്‍ എഴുത്ത് നടക്കില്ല എന്ന് ഉറപ്പായി. ഒടുവില്‍ ഞാന്‍ ഒരു മരത്തില്‍ ഇരിപ്പുറപ്പിച്ചു. സാധാരണ ഞാന്‍ അവിടെ ഇരുന്നാല്‍ കിളികള്‍ ഒന്നും അടുത്ത വരില്ല. ഇന്ന് പതിവിനു വിപരീതമായി മൂന്നു നാല് കുരുവികള്‍ എന്റെ അടുത്ത വന്നു. അതിലൊരു കുരുവി മരത്തിലെ ചെറു പഴം കൊത്തി ചുണ്ടില്‍ വച്ചിരിക്കുന്നു. അത് കടിച് പൊട്ടിക്കാന്‍ പാവം ബുദ്ധിമുട്ടുന്നു. അകത്താക്കാനോ  തുപ്പാനോ  വയ്യാത്ത സ്ഥിതി. ഒടുവില്‍ അത് ആ കായ്ക്കുള്ളിലെ മധുരമുള്ള ചാറ് ഊറ്റിക്കുടിച്ചു. താഴത്തെ കൊമ്പില്‍ ഒരു ഓലേഞ്ഞാലി ഇരുന്നത് ഞാന്‍ കണ്ടില്ല. കുരുവിയോടൊപ്പം തിരക്കിലായതിനാല്‍ ഞാന്‍ ശ്രദ്ധിച്ചില്ല. എന്നോട് അത് പിണങ്ങിയെന്നു തോന്നുന്നു. എന്തൊക്കെയോ എന്നെ പറഞ്ഞു കൊണ്ട് അത് ദൂരേക്ക്‌ പറന്നു പോയി. കാക്കയും കുരുവിയും കരിയിലക്കിളികളും ഒക്കെ ഇപ്പോഴും എന്നെ സുഖകരമായി ശല്ല്യം ചെയ്യുന്നു. 

              പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ഓരോ ജീവിക്കും എന്തെല്ലാം അനുകൂലനങ്ങള്‍ ആണ്. മരത്തിലെ കായ്കള്‍ തിന്നുന്നവക്ക് ചെറിയ ചുണ്ടുകള്‍, തേന്‍ കുടിക്കുന്നവക്ക് നീണ്ട ചുണ്ടുകള്‍. 

              പുള്ളിക്കുയില്‍ വീണ്ടും വന്നു. അത് മുറ്റത്തെ മുള്ള് വേങ്ങയില്‍ ഇരിക്കുന്നു. ഒരു ശലഭം പൂക്കളില്‍ നിന്ന് പൂ പോലും അറിയാതെ തേന്‍ കുടിക്കുന്നു. അണ്ണാന്‍ മരക്കൊമ്പുകളില്‍ ചാടിക്കളിക്കുന്നു. 

                മുള്ളുവേങ്ങയുടെ ഇലകളെല്ലാം പുഴുക്കള്‍ തിന്നിരിക്കുന്നു. തിന്നോട്ടെ... "ആ പുഴുക്കലെല്ലാം ഒരു നാള്‍ പറന്നു വരും".. ദൂരെ കുരുവികള്‍ പൂക്കളില്‍ നിന്ന് തേന്‍ നുകര്‍ന്ന് കളിക്കുന്നു. ക്യാമറക്ക് കന്നുകലെക്കാള്‍ പരിമിതികള്‍ ഉണ്ട്. മനസ്സിനൊപ്പം എത്താന്‍ കന്നിനാവും ക്യാമറക്ക് ആവില്ല. കണ്ണ്  ഉപയോഗിച്ച ഞാന്‍ അവയെല്ലാം മനസ്സില്‍ പകര്‍ത്തി. 

                 കാട്ടിലേക്ക് പോകും മുന്പ് നാട്ടില്‍ നിന്ന് തുടങ്ങാം.. പ്രകൃതിയെ അറിയാനുള്ള ബാല പാഠങ്ങള്‍ ഇവിടെ തുടങ്ങാം...

                പൂക്കള്‍ക്ക് നോവാതെ പൂന്കൊമ്പ് ഓടിയാതെയും എങ്ങനെ തേന്‍ കുടിക്കുന്നു എന്നും, ചെടി പോലുമറിയാതെ കായ്കള്‍ തിന്നുന്നുവെന്നും നമുക്ക് പഠിക്കാം... സഹജീവിയെ വേദനിപ്പിക്കാതെ ജീവിക്കാന്‍ പഠിക്കാം.. "പ്രകൃതിയെന്ന പാഠപുസ്തകത്തില്‍" നിന്ന്... മനുഷ്യന്‍ ഒഴികെയുള്ള സമസ്ത ജീവെജാലങ്ങളില്‍ നിന്നും പഠിക്കാനുണ്ട്....ഒരുപാട്....

Saturday, April 28, 2012

ഇത് സൗഹൃദം...



ഞങ്ങള്‍ ഒന്നിച്ച് നടന്നു 
നീ പറഞ്ഞു ഞങ്ങള്‍ പ്രണയത്തിലാണെന്ന് 
ഞങ്ങള്‍ ഒന്നിച്ച് പഠിച്ചു 
നീ പറഞ്ഞു ഞങ്ങള്‍ പ്രണയത്തിലാണെന്ന് 

ഞങ്ങള്‍ മനസ്സ് പങ്ക് വച്ചു
നീ കരുതി ഞങ്ങള്‍ കമിതാക്കളാണെന്ന് 
ഞങ്ങള്‍ ഒന്നിച്ച സ്വോപ്നം കണ്ടു 
നീ കരുതി ഞങ്ങള്‍ പ്രണയത്തിലാണെന്ന് 




പക്ഷെ, നീ അറിയുന്നില്ലല്ലോ 
ഞങ്ങള്‍ "വെറും പ്രണയത്തിലല്ലെന്നു"
നീ ഇത് അറിഞ്ഞോളൂ 
ഞങ്ങള്‍ സുഹൃത്തുക്കളാണ് 







Wednesday, March 16, 2011

Supermoon......

2012 ല്‍ ലോകം അവസാനിപ്പിക്കാനുള്ള ശ്രമം കാലം കുറെ ആയി നടക്കുന്നു...ഒരു പക്ഷെ 2012 എന്ന സിനിമക്ക് ശേഷം...2012 വരെ കാത്തിരിക്കാന്‍ ഉള്ള ക്ഷമ ആര്‍ക്കും ഇല്ലെന്നു തോന്നുന്നു അതായിരിക്കും 2011മാര്‍ച്ച്‌ 19 നു തന്നെ ലോകം അവസാനിപ്പിച്ചാലോ എന്ന് പലരെക്കൊണ്ടും തോന്നിപ്പിച്ചത്.


  ¨ ÎÞØ¢ 19Èí µøáÄßÏßøßAáµ. ÍâµOB{ᢠ¥oßÉVÕÄ ØíçËÞ¿ÈB{ᢠÎxá dɵãÄß ÆáøLB{ᢠ§Ká Ø¢ÍÕßAÞ¢.
ºdwX ÍâÎßçÏÞ¿í Õ{æø ¥¿áJí ®JáK ÆßÕØÎÞÃKí. §ÄßÈá ÎáXÉí 1955Üᢠ1974Üᢠ1992Üᢠ2005ÜᢠºdwX ÍâÎßçÏÞ¿¿áJá ÕKçMÞZ µÞÜÞÕØíÅÏßW ÕÜßÏ ÕcÄßÏÞÈ¢ ¥ÈáÍÕæM¿áµÏáIÞÏß. ¥¿áJÏÞÝíº ºdwX 2,21,556 èÎÜáµZ ÎÞdÄ¢ ¥µæÜÏÞÏßøßAᢠÈßÜæµÞUáµ. §dÄÏᢠ¥¿áJí ®JßÏßGáUÄí 20 ÕV×¢ ÎáXÉá ÎÞdÄÎÞÃí. ØâMVÎâY ®KÞÃí ¨ dÉÄßÍÞØ¢ ¥ùßÏæM¿áKÄí. ®KÞW, µÞÜÞÕØíÅÞ ÈßøàfµÈÞÏ ç¼ÞY æµxíÜß ÆáøL ØÞÇcĵZ ÄUßA{ÏáKá. ºdwÈí ÍâºÜÈæÎÞKᢠØã×í¿ßAÞÈÞÕßÜï. ®KÞW ÖµíÄÎÞÏ çÕÜßçÏxÎáIÞAÞÈÞµá¢. ¥ÄᢠµÞÜÞÕØíÅÏßæÜ dÉçÄcµÄµ{ᢠçºVKá ÄàødÉçÆÖB{ßW dÉÖíÈBZ ©IÞAßçÏAÞ¢.


ഈ കൊടുത്തിരിക്കുന്നത്‌ മാര്‍ച്ച്‌ 10 നു മനോരമയില്‍ വന്ന ഒരു വാര്‍ത്തയാണ്...


ചന്ദ്രന്‍റെ ആകര്‍ഷണം ഭൂമിയെ സ്വാധീനിക്കുന്നുണ്ട് എന്നത് ശരിയാണ്..അതിനു ഏറ്റവം നല്ല ഉദാഹരണം ആണ് വേലിയേറ്റവും...
എല്ലാ ദിവസവും ഇത് സംഭവിക്കുന്നുണ്ട്..
ചന്ദ്രന്‍ ഒരു എലിപ്ടികാല്‍ പാതയിലൂടെ ഭൂമിയെ വലം വയ്ക്കുന്നു. ഒരു എലിപ്സ് ആയതിനാല്‍ ഭൂമിയൂട്   ഏറ്റവും അടുത്തതും (perigee) അതുപോലെ തന്നെ ഏറ്റവും അകന്നതുമായ(apogee) രണ്ടു ബിന്ദുക്കള്‍ ഉണ്ട്.
ചന്ദ്രന്‍ 27 ദിവസം കൂടുമ്പോള്‍ ഭൂമിയെ ഒന്ന് വലം വെക്കുന്നു..അതിനാല്‍ 2 apogee യിലൂടെയും 2 perigee  യിലൂടെയും  27 ദിവസത്തില്‍ ഒരു തവണ കടന്നു പോകും..വേലിയേറ്റം ഈ ദിവസങ്ങളില്‍ കൂടുതലും ആയിരിക്കും. ഇതില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഉള്ള ഏറ്റക്കുറച്ചിലുകള്‍ ചുവടെ ചേര്‍ക്കാം
 

2010  

  Perigee                           
---------------------------
Jan  1 20:37 358682 km   
Jan 30  9:04 356592 km 
Feb 27 21:41 357831 km   
Mar 28  4:57 361876 km   
Apr 24 21:00 367141 km   
May 20  8:40 369728 km   
Jun 15 14:55 365936 km    
Jul 13 11:22 361114 km   
Aug 10 17:57 357857 km   
Sep  8  4:02 357191 km   
Oct  6 13:42 359452 km   
Nov  3 17:23 364188 km   
Nov 30 19:10 369438 km       
Dec 25 12:25 368462 km       

2011

Jan 22  0:11 362792 km   
Feb 19  7:28 358246 km   
Mar 19 19:10 356577 km
Apr 17  6:01 358087 km   
May 15 11:19 362132 km   
Jun 12  1:43 367187 km   
Jul  7 14:05 369565 km   
Aug  2 21:00 365755 km   
Aug 30 17:36 360857 km       
Sep 28  1:02 357555 km   
Oct 26 12:27 357050 km
Nov 23 23:25 359691 km   
Dec 22  2:58 364800 km   

2010 ല്‍ 356592 km   വരെ അടുത്ത് വന്നിരുന്നു...2011 ല്‍ 356577 km അടുത്ത്‌ വരും...രണ്ടു വര്‍ഷത്തെയും ദൂരങ്ങള്‍ തമ്മിലുള്ള വ്യത്യാസം വെറും 15 km ...15 km അടുത്ത്‌ വന്നു എന്ന് കരുതി ഒന്നും സംഭവിക്കില്ല കാരണം ഗുരുത്വാകര്‍ഷണ ബലം എന്നത് ഒരു weak force ആണ്. 
ഇത് മനസിലാക്കാന്‍ ചുവടെയുള്ള കണക്കുകള്‍ നോക്കൂ...

100 kg   മാസ്സ് ഉള്ള ഒരു വസ്തു ഭൂമിയുടെ ഉപരിതലത്തില്‍ ഇരിക്കുന്നു എന്ന് കരുതുക..2010 ജനുവരി 30 നും 2011 മാര്‍ച്ച്‌ 19 നും അതിന്‍ ചന്ദ്രന്‍ പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണ ബലം നമുക്കൊന്ന് കണ്ടെത്തി നോക്കാം..

F=(G*M*m)/R^2
G-Gravitational Constant 
M-Mass of the moon =7.3477x10^10kg
m-mass of the object on the surface of the earth = 100kg
R-Distance b/w the moon and earth = 356592 (2011 March 19) & =356577 (2010 January 30)

2011 March 19
by substituting the above values in the above equation we get 
F=1.37505x10^-3

2010 January 30
 by substituting the above values in the above equation we get
F=1.37499x10-൩

രണ്ട് സമയത്തും ഉണ്ടാവുന്ന ബലം എത്രയെന്നു കണ്ടല്ലോ...അന്ന് സംഭവിക്കാത്തത് ഇനി സംഭവിക്കുമോ ????

തുടരും......



Saturday, March 12, 2011

ആകാശ ചിത്രങ്ങള്‍ നിങ്ങള്‍ക്കും എടുക്കാം....


നക്ഷ്ട്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഒക്കെ ഫോട്ടോ എടുക്കാന്‍ അത്ര കൂടിയ ക്യാമറകള്‍ വേണ്ട.. മിക്കവാറും എല്ലാ ഡിജിടല് ക്യമാരകളിലും ഇത് സാധ്യമാണ്...ഇതിനായി 20 ഉം  25 ഉം പതിനായിരങ്ങള്‍ വിലയുള്ള ക്യാമറകള്‍ വേണ്ട. 
നിങ്ങളുടെ കയ്യിലുള്ള മിക്കവാറും എല്ലാ ക്യമാരകളിലും manual mode ഉണ്ടാവും അല്ലെങ്കില്‍  Shutter speed Priority Mode ഇതില്‍ ഏതിങ്കിലും ഒരു മോഡ് ഉപയോഗിക്കാം.. Manual Mode ഉണ്ടങ്കില്‍ അതാവും കൂടുതല്‍ നല്ലത്.... ഇനി വേണ്ടത് തെളിഞ്ഞ ആകാശം ആണ് .. കാമറയുടെ Shutter speed പരമാവധി കുറച്ച വേണം ഫോട്ടോ ഫോട്ടോ എടുക്കാന്‍.. മിക്കവാറും എല്ലാ കാമാരകളിലും 15 sec വരെ shutter speed കുറയ്ക്കാം.. കുറഞ്ഞ Shutterspeed  ആയതിനാല്‍ കാമറക്ക് യാതൊരു വിധ കുലുക്കവും പാടില്ല... ഇതിനായി Tripod ഉപയോഗിക്കാം... ഒരു സാധാരണ ക്യാമറ ഉപയോഗിക്കുന്നവരുടെ കയ്യില്‍ ഇത് ഉണ്ടാവില്ല... അതില്ലെങ്കിലും സാരമില്ല... വീട്ടില്‍ Pillow ഉണ്ടാവുമല്ലോ അത് മതി... Manual Mode ല Manual Focus ചെയ്യുവാന്‍ കഴിയും ( ഇതില്ലെങ്കിലും കുഴപ്പം ഇല്ല ) focus  infinity ഇല സെറ്റ് ചെയ്യുക... അടുത്തതായി ISO ക്രമീകരണം...ISO ഒരു 400 or 800 ഒക്കെ ആവാം. ISO കൂടും തോറും ചിത്രത്തിന്റെ വ്യക്തത കുറയും... ഇനി ഏതു   ആകാശ ഭാഗത്തിന്റെ ചിത്രമാണോ എടുക്കേണ്ടത് അങ്ങോട്ട്‌ കാമറ തിരിച്ചു വക്കുക.. ക്യാമറ Pillow ഇല വയ്ക്കാം. എന്നിട്ട്  കാമറ ക്ലിക്ക് ചെയ്യുക ... ഒരു 15 sec ശേഷം കാമറ കയ്യിലെടുത്തു നോക്കാം ഇപ്പോള്‍ നിങ്ങള്‍ക്ക് ചിത്രം ലഭ്യമാകും.. ആദ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ക്യാമറക്ക്‌ ഉണ്ടാകുന്ന shake ഒഴിവാക്കാന്‍  timer ഉപയോഗിക്കാം . ക്ലിക്ക് ചെയ്ത് 5 sec ശേഷം ഫോടോ എടുക്കുവാനുള്ള നിര്‍ദേശം ക്യാമറക്ക്‌ നല്‍കാം.. ഇപ്പോള്‍ ആദ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന shake ഒരു പ്രശ്നം ആവില്ല 

ഞാന്‍ എടുത്ത് ചില ചിത്രങ്ങള്‍ കാണുവാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയൂ...