പ്രൊജക്റ്റ് എഴുതണം എന്ന് കരുതി രാവിലെ ഇരുന്നതാണ്. "ശല്ല്യം" ചെയ്യാന്‍ കുരുവികള്‍ ആദ്യം എത്തി. അരികില്‍ ക്യാമറ ഉണ്ടായിരുന്നു, ഞാന്‍ എടുത്തില്ല, കിളികളെ നോക്കാനും പോയില്ല. പഠനമാണ് മുഖ്യം. പക്ഷെ പ്രോജെക്ടില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.

തലകീഴായും ചാഞ്ഞും ചെരിഞ്ഞും എല്ലാം അത് കൊമ്പുകളില്‍ ചാടി കളിച്ചു. അത് എനിക്ക് വേണ്ടി പോസ് ചെയ്യുകയാണ് എന്ന് ഞാന്‍ വെറുതെ അഹങ്കരിച്ചു. കുറെ ചിത്രങ്ങളെടുത്ത് ഞാന്‍ തിരികെ വന്നു എഴുതാനിരുന്നു.

പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ ഓരോ ജീവിക്കും എന്തെല്ലാം അനുകൂലനങ്ങള്‍ ആണ്. മരത്തിലെ കായ്കള്‍ തിന്നുന്നവക്ക് ചെറിയ ചുണ്ടുകള്‍, തേന്‍ കുടിക്കുന്നവക്ക് നീണ്ട ചുണ്ടുകള്‍.
പുള്ളിക്കുയില്‍ വീണ്ടും വന്നു. അത് മുറ്റത്തെ മുള്ള് വേങ്ങയില്‍ ഇരിക്കുന്നു. ഒരു ശലഭം പൂക്കളില്‍ നിന്ന് പൂ പോലും അറിയാതെ തേന്‍ കുടിക്കുന്നു. അണ്ണാന്‍ മരക്കൊമ്പുകളില്‍ ചാടിക്കളിക്കുന്നു.
മുള്ളുവേങ്ങയുടെ ഇലകളെല്ലാം പുഴുക്കള്‍ തിന്നിരിക്കുന്നു. തിന്നോട്ടെ... "ആ പുഴുക്കലെല്ലാം ഒരു നാള്‍ പറന്നു വരും".. ദൂരെ കുരുവികള്‍ പൂക്കളില്‍ നിന്ന് തേന്‍ നുകര്‍ന്ന് കളിക്കുന്നു. ക്യാമറക്ക് കന്നുകലെക്കാള്‍ പരിമിതികള്‍ ഉണ്ട്. മനസ്സിനൊപ്പം എത്താന്‍ കന്നിനാവും ക്യാമറക്ക് ആവില്ല. കണ്ണ് ഉപയോഗിച്ച ഞാന്‍ അവയെല്ലാം മനസ്സില്‍ പകര്‍ത്തി.
കാട്ടിലേക്ക് പോകും മുന്പ് നാട്ടില്‍ നിന്ന് തുടങ്ങാം.. പ്രകൃതിയെ അറിയാനുള്ള ബാല പാഠങ്ങള്‍ ഇവിടെ തുടങ്ങാം...
പൂക്കള്‍ക്ക് നോവാതെ പൂന്കൊമ്പ് ഓടിയാതെയും എങ്ങനെ തേന്‍ കുടിക്കുന്നു എന്നും, ചെടി പോലുമറിയാതെ കായ്കള്‍ തിന്നുന്നുവെന്നും നമുക്ക് പഠിക്കാം... സഹജീവിയെ വേദനിപ്പിക്കാതെ ജീവിക്കാന്‍ പഠിക്കാം.. "പ്രകൃതിയെന്ന പാഠപുസ്തകത്തില്‍" നിന്ന്... മനുഷ്യന്‍ ഒഴികെയുള്ള സമസ്ത ജീവെജാലങ്ങളില്‍ നിന്നും പഠിക്കാനുണ്ട്....ഒരുപാട്....
kollam nannayittundu keep it up
ReplyDeletesusanth
Nannayittundu...enthokkeyo oru nashta bodham manassil thonni...
ReplyDelete