Friday, January 21, 2011

ഇതെന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍ ??


രണ്ടു ദിവസങ്ങളായി കാണുന്ന ഒരു എസ എം എസ് ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്. sms ഇങ്ങനെ ആയിരുന്നു. ഇന്നത്തെ moon നെ നോക്ക് നിങ്ങള്ക്ക് യേശുവിനെ കാണാം/ മറിയതിനെയും ഉണ്നിയെശുവിനെയും കാണാം എന്നൊക്കെ.. ഞാനും നോക്കി ഒന്നും തോന്നിയില്ല. അപ്പോള്‍ തന്നെ ഫോട്ടോയും എടുത്തു. പഴയതുമായി താര തമ്യംചെയ്തു എനിക്ക് വ്യത്യാസങ്ങള്‍ തോന്നിയില്ല.. എന്താവും ഇങ്ങനെ ഒരു പ്രചാരണത്തിന് കാരണം ?? ചോദ്യം നിങ്ങള്ക്ക് വിടുന്നു




ഓരോരുത്തരുടെ ഭാവനയില്‍ ഇങ്ങനെയൊക്കെ തോന്നാം.. പക്ഷെ ഇത്ര നാളും തോന്നാത്ത തോന്നല്‍ ഇന്ന് പലര്‍ക്കും തോന്നുന്നത്രേ.( മത ഭേദമെന്യേ പലരും ഇത് കണ്ടത്രെ)

Monday, January 17, 2011

മകര ജ്യോതി തട്ടിപ്പിനെ കുറിച്ചുള്ള പോസ്റ്റുകള്‍


മകരജ്യോതി എന്ന തട്ടിപ്പ്


ഭൂതം ഭാവി വര്‍ത്തമാനം പറയും

പലപ്പോഴും ജ്യോതിശാസ്ത്ര ക്ലാസുകള്‍ എടുക്കുവാന്‍ പോകുമ്പോള്‍ ജ്യോതിഷവും ജ്യോതി ശാസ്ത്രവും എന്നാ വിഷയവും സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും തര്‍ക്കങ്ങളും ഉണ്ടായിട്ടുണ്ട്. കുറെ കാലമായി കരുതുന്നു അതിനെ കുരിചോന്നെഴുതനം എന്ന്. 
പലരോടും ഉള്ള തര്‍ക്കങ്ങള്‍ തുടങ്ങനത് ഇങ്ങനെയാവും 
1 .താങ്കളുടെ ജന്മനക്ഷത്രം ഏതാണ്‌? 
2 .താങ്കളുടെ  ജാതകം എഴുതിയിട്ടുണ്ടോ? 
3.താങ്കള്‍ വിവാഹത്തിന് ജാതകം നോക്കുമോ ?? 
4. ചൊവ്വ ദോഷം ഉള്ള പെണ്‍കുട്ടിയെ താങ്കള്‍ വിവാഹം കഴികുമോ?
  അങ്ങനെയങ്ങനെ....................

 ഇനി ഉത്തരങ്ങള്‍ 
1.വിശാഖം, കാരണം ഞാന്‍ ജനിച്ച ദിവസം ചന്ദ്രന്‍ വിശാഖത്തില്‍ ആയിരുന്നു. കൂടാതെ സൂര്യന്‍ മേടത്തിലും. അതായത് മേടത്തിലെ വിശാഖം ആണ് എന്റെ ജന്മ ദിവസം. 
അടുത്ത വര്ഷം മേടത്തിലെ വിഷഖതിന്‍ എനിക്ക് ഒരു വയസ്സ് തികയും. മാസങ്ങള്‍ക്ക് പേരും വര്‍ഷങ്ങള്‍ക്ക് നമ്പരും ഇല്ലാത്ത കാലത്ത് കാലഗണന ഇങ്ങനെ ആയിരുന്നു. ഇനി വര്‍ഷങ്ങള്‍ ഒരുപാട് ഉണ്ടാവുമല്ലോ അതെങ്ങനെ അറിയും ?? അതിനവര്‍ മറ്റു ഗ്രഹങ്ങളെ ഉപയോഗിച്ച് ഓരോന്നും ഭൂമിയെ ചുറ്റാന്‍ ( തെറ്റ് പറ്റിയതല്ല ഭൂമിയെ കേന്ദ്രമാക്കിയിരുന്ന കാലത്തെ കാലഗണന രീതിയാണ്  എന്ന് കരുതി കാലഗനനയില്‍ യാതൊരു തെറ്റും ഉണ്ടാവില്ല)  വേണ്ടി വരുന്ന സമയം അവര്‍ കൃത്യതയോടെ കണ്ടെത്തി. അങ്ങന്നെ കാലഗാനനക്കുള്ള വഴി ആയി. കൂടെ ജ്യോതിഷം എന്ന ശാസ്ത്രവും വികസിച്ചു 

2. എഴുതിയിട്ടുണ്ട്, ഞാന്‍ എഴുതിച്ചതല്ല. എന്റെ മാതാ പിതാക്കള്‍ അന്നത്തില്‍ വിശ്വസിച്ചിരുന്നു. പണ്ട് ഒരു കുഞ്ഞു ജനിച്ചാല്‍ ആദ്യം ചെയ്യുക അവന്റെ ജാതകം എഴുതല്‍ തന്നെയാണ്. എന്നാല്‍ അതിനു ഇന്നത്തെ ജാതകത്തില്‍ നിന്നും വ്യത്യസ്തം ആയിരുന്നു. അതില്‍ കുട്ടിയുടെ ഭാവി ഉണ്ടായിരുന്നില്ല. പകരം ഗ്രഹനിലയും ഗ്രഹസ്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും മാത്രം ആയിരുന്നു. ജനിക്കുന്ന സമയത്ത് ചന്ദ്രന്‍ ഈത് രാശിയില്‍? സൂര്യന്‍ എവിടെ? വ്യാഴം എവിടെ ചൊവ്വ എവിടെ അങ്ങനെ. ആകാസത് എവിടെ എന്ന അറിയാന്‍ അവര്നക്ഷത്രങ്ങളെ പ്രയോജന പെടുത്തി. ആകാസത്തെ 12 തുല്ല്യ ഭാഗങ്ങളായി ഭാഗിച്ചു ഓരോന്നും 30 degree  വീതം. അവിടെയെല്ലാം പെട്ടെന്ന് തിരിച്ചറിയാവുന്ന നക്ഷത്ര കൂട്ടങ്ങളെയും കണ്ടെത്തി. ഇനി എളുപ്പം. കുഞ്ഞ ജനിക്കുന്ന സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനങ്ങള്‍ ( നിലകള്‍ ) രേഖപെടുത്തി. അതാണ്‌ ഗ്രഹനില. ആ ഗ്രഹ നില സൂക്ഷിച്ചാല്‍ മതി പിന്നീട് എപ്പോള്‍ വേണമെങ്കിലും അതതു ദിവസത്തെ ഗ്രഹ നിലയുമായി താരതമ്യം ചെയ്‌താല്‍ അവന്റെ പ്രായം കണക്കാക്കാം. ഈ ഗ്രഹങ്ങളുടെ സ്ഥാനം കണ്ടെത്തുക എന്നത് വിഷമകരമായ ജോലി ആണ്. ഈ ജോലി ചെയ്യുന്നതിന് വേണ്ടി പ്രത്യേകം ആള്‍ക്കാര്‍ ഉണ്ടായിരുന്നു. ജ്യോത്സ്യന്‍ എന്ന് അവര്‍ അറിയപ്പെട്ടു. ഇന്നത്തെ ജ്യോത്സ്യരെ പോലെ അല്ല. ഗണിതത്തിലും ജ്യോതി ശാസ്ത്രത്തിലും അഗ്രഗന്യര്‍ ആയിരുന്നു. എന്നാല്‍ കാലം കുറെ കഴിഞ്ഞപ്പോള്‍ കലണ്ടറുകള്‍ വന്നു. ഗണിക്കാന്‍ ആളുകള്‍ വേണ്ട എന്നായി. ജ്യോത്സ്യന്‍ പട്ടിണിയും. ജീവിക്കുവാന്‍ വേണ്ടി അവര്‍ ഗ്രഹങ്ങള്‍ക്ക്‌ ദേവ പരിവേഷവും ദിവ്യ ശക്തികളും നല്‍കി കളത്തില്‍ ഇറക്കി. ഭാവി തീരുമാനിക്കുന്ന ഭൂതങ്ങള്‍ ആക്കി. സമയവും കാലവും പറയുന്നവര്‍ക്ക് ഭാവിയും പറയാന്‍ കഴിയും എന്ന് നിരക്ഷരാര്‍ ആയ ജനങ്ങള്‍ വിശ്വസിച്ചു. 

3.  നോക്കുകയില്ല. കാരണം അത് നോക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. വിവാഹത്തിന് പൊരുത്തം നോക്കുന്നവര്‍ വളരെ കുറവാണ്. അതും ഉള്ളത് തന്നെ ഇന്ത്യയിലും. കേരളത്തില്‍ ആണ് കൂടുതല്‍ പ്രചാരം. പൊരുത്തം നോക്കി കെട്ടുന്ന കേരളത്തില്‍ മറ്റുള്ളിടതെതില്‍ നിന്ന് വിവാഹ മോചനത്തിന് വല്ല കുറവും ഉണ്ടോ ?? ( കൂടുതല്‍ ആണെങ്കിലേ ഉള്ളു.) 

4 പെണ്ണിനെ എനിക്കും എനിക്ക് പെണ്ണിനേം ഇഷ്ടപെട്ടാല്‍ ചൊവ്വ ദോഷം എനിക്ക് പ്രശനമല്ല. 
ഇനി നിങ്ങള്‍ പറയുന്നത് ശരി ആണെന്ന് വയ്ക്കുക. ചൊവ്വ ദോഷം ഉള്ളവരെ വിവാഹം ചെയ്‌താല്‍ ജീവ ഹാനി ഉണ്ടെന്നിരിക്കട്ടെ അങ്ങനെയെങ്കില്‍. ലോകത്തിലെ ആരില്‍ ഒന്ന് പേരും വിധവകള്‍ അല്ലെങ്കില്‍ വിഭാര്യന്‍ മാര്‍ ആയിരിക്കണം. എന്താണ് ചൊവ്വ ദോഷം ?? ഒരു കുഞ്ഞ ജനിക്കുന്ന സമയത്ത് ചൊവ്വ ഉദിച്ചു കൊണ്ടോ അസ്തമിച്ചു കൊണ്ടോ ഇരികുക ആണെങ്കില്‍ ആ കുട്ടിക്ക് ചൊവ്വ ദോഷം ഉണ്ട്. തന്റെ ജീവിത പങ്കാളിയെ കൊല്ലാനും ചൊവ്വ മടി കാണിക്കില്ലത്രെ. 

പണ്ട് കബളിപ്പിക്ക പെട്ടവര്‍ നിരക്ഷരാര്‍ ആയിരുന്നു. എന്നാല്‍ ഇന്നോ ?? വിദ്യ സമ്പന്നര്‍ എന്ന് സ്വയം അഹങ്കരിക്കുന്ന മലയാളികളും. കഷ്ടം പരമ കഷ്ടം 

ഇനിയുള്ള ചോദ്യങ്ങള്‍ എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക് വിടുന്നു.   

    

മകര ജ്യോതി ദര്‍ശിക്കാം






ഭക്ത ജനങ്ങളെ ഇന്ന് വൈകിട്ട ആകാശത്ത മകര ജ്യോതി കാണുന്നതിനുള്ള സൌഭാഗ്യം ഉണ്ട്. രാത്രിയില്‍ 7.30 നു കിഴക്കന്‍ ചക്രവാളത്തില്‍ 30 degree ഉയരത്തില്‍ നിങ്ങള്‍ക്ക് ജ്യോതി കാണാം. തിക്കും തിരക്കും കൂട്ടാന്‍ വരട്ടെ സ്വന്തം വീട്ടില്‍ ഇരുന്നു തന്നെ കാണാം, വ്രതം അനുഷ്ടിക്കേണ്ട മല കയറേണ്ട. തെളിഞ്ഞ ആകാശം മാത്രം മതി. സാധാരണ മകരജ്യോതിയില്‍ നിന്ന് വ്യത്യസ്തമായി രാവിലെ 5 മണി വരെ ദര്‍ശന സൗകര്യം ഒരുക്കിയിട്ടുണ്ട്. നോക്കുന്ന സമയത്തിന് അനുസരിച് നക്ഷത്രത്തിന്റെ സ്ഥാനം മാറും എന്ന് മാത്രം. 
മകര ജ്യോതി ദര്‍ശിച് സായൂജ്യം നേടുവിന്‍ .............

NB: മുകളിലെ ചിത്രത്തില്‍ അതിന്റെ ആപേക്ഷിക സ്ഥാനം നല്‍കിയിരിക്കുന്നു, അമ്പടയാളത്തില്‍ സൂചിപ്പിചിരിക്കുന്നതാണ് ഭക്ത ജനങ്ങളുടെ സ്വന്തം മകര ജ്യോതി



Sunday, January 16, 2011

മകരജ്യോതി എന്ന തട്ടിപ്പ്

മകര വിലക്ക് മനുഷ്യനെ കബളിപ്പിക്കലാനെന്നും അത് മനുഷ്യന്‍ തന്നെ കത്തിക്കനതാനെന്നും എന്നാ സത്യം പുറത്തു വന്നപ്പോള്‍  ഇപ്പോള്‍ അന്ധവിശ്വാസികള്‍ എല്ലാം മകര ജ്യോതിയെ കൂട്ട് പിടിച്ചിരിക്കുന്നു. മകരവിളിക്ക് മനുഷ്യന്‍ സൃഷ്ടിക്കുന്നതാണ് എന്ന് അവര്‍ അംഗീകരിക്കുന്നു എന്നാല്‍ ഇതേ സമയം ആകാശത് "മകരജ്യോതി തെളിയും എന്നും പറയുന്നു...
എന്താണ് മകരജ്യോതി ?? 
അവര്‍ പറയുന്നു മകര വിലക്ക് തെളിയുന്ന അതെ സമയം ആകാസത് ഒരു നക്ഷത്രം തെളിയും എന്നും. 
ജ്യോതി ശാസ്ത്രത്തില്‍ (astronomy) അല്പം അറിവുള്ള ഏതൊരാള്‍ക്കും അറിയാം ഒരു നക്ഷത്രവും ഒരു പ്രത്യേക ദിവസം ഉദിക്കില്ല എന്ന്. അതെപ്പോഴും ആകാശത്ത് ഉണ്ട്. ഇവര്‍ ആ ദിവസം കാണുന്ന നക്ഷത്രം സിറിയസ് എന്നാ നക്ഷത്രം ആണ്. രുദ്രന്‍ എന്ന് നമ്മള്‍ പൌരസ്ത്യര്‍ വിളിക്കുന്നു. Canis Major  എന്നാ നസ്ക്ഷത്ര ഗാനത്തിലെ നക്ഷത്രം ആണ്. ബ്രഹത് ശ്വാനന്‍ എന്നാണു ഈ രാശിയുടെ ഭാരതീയ നാമം.  http://en.wikipedia.org/wiki/Sirius  ഈ ലിങ്ക് ഒന്ന് സന്ദര്ശിക്കു... 
സിറിയസ് എന്ന നക്ഷത്രത്തെ കാണാന്‍ ആണോ ഈ തിരക്ക് കൂട്ടി പോകുന്നത് ?? കഷ്ടം!!  ഞാന്‍,  പ്രത്യേകിച്ച്,  dec - january-february  മാസങ്ങളില്‍ ഞാന്‍ കാണാറുള്ള നക്ഷത്രം ആണത് 8.6  പ്രകാശ വര്ഷം അകലെ ഉള്ള ഒരു നക്ഷത്രം. ചുവടെയുള്ള ചിത്രം ഞാന്‍ തന്നെ എടുത്തതാണ്.  ഇതെടുക്കാന്‍ ഞാന്‍ തിരക്കിനിടയില്‍ സബരിമാലയില്‍ പോയോന്നുമില്ല. എന്‍റെ വീട്ടില്‍ വച്ച തന്നെ എടുത്തതാ. 12/11/2010  രാത്രിയില്‍ 11.37 നു എടുത്ത ചിത്രം ആണിത്.  

സിറിയസിനെ കാണാന്‍ തിരക്ക് കൂട്ടുന്ന ഭക്തരെ... കാപട്യത്തിന് പിറകെ പൂകാതെ നിങ്ങള്‍ ഈതെങ്കിലും മൈതാനത് ഒത്തു ചേരു ഞാന്‍ കാട്ടി തരാം സിറിയസിനെ, വെറുതെ തിക്കും തിരക്കും കൂട്ടി എന്തിനാ ജീവന്‍ കളയുന്നെ ???