Saturday, March 12, 2011

ആകാശ ചിത്രങ്ങള്‍ നിങ്ങള്‍ക്കും എടുക്കാം....


നക്ഷ്ട്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഒക്കെ ഫോട്ടോ എടുക്കാന്‍ അത്ര കൂടിയ ക്യാമറകള്‍ വേണ്ട.. മിക്കവാറും എല്ലാ ഡിജിടല് ക്യമാരകളിലും ഇത് സാധ്യമാണ്...ഇതിനായി 20 ഉം  25 ഉം പതിനായിരങ്ങള്‍ വിലയുള്ള ക്യാമറകള്‍ വേണ്ട. 
നിങ്ങളുടെ കയ്യിലുള്ള മിക്കവാറും എല്ലാ ക്യമാരകളിലും manual mode ഉണ്ടാവും അല്ലെങ്കില്‍  Shutter speed Priority Mode ഇതില്‍ ഏതിങ്കിലും ഒരു മോഡ് ഉപയോഗിക്കാം.. Manual Mode ഉണ്ടങ്കില്‍ അതാവും കൂടുതല്‍ നല്ലത്.... ഇനി വേണ്ടത് തെളിഞ്ഞ ആകാശം ആണ് .. കാമറയുടെ Shutter speed പരമാവധി കുറച്ച വേണം ഫോട്ടോ ഫോട്ടോ എടുക്കാന്‍.. മിക്കവാറും എല്ലാ കാമാരകളിലും 15 sec വരെ shutter speed കുറയ്ക്കാം.. കുറഞ്ഞ Shutterspeed  ആയതിനാല്‍ കാമറക്ക് യാതൊരു വിധ കുലുക്കവും പാടില്ല... ഇതിനായി Tripod ഉപയോഗിക്കാം... ഒരു സാധാരണ ക്യാമറ ഉപയോഗിക്കുന്നവരുടെ കയ്യില്‍ ഇത് ഉണ്ടാവില്ല... അതില്ലെങ്കിലും സാരമില്ല... വീട്ടില്‍ Pillow ഉണ്ടാവുമല്ലോ അത് മതി... Manual Mode ല Manual Focus ചെയ്യുവാന്‍ കഴിയും ( ഇതില്ലെങ്കിലും കുഴപ്പം ഇല്ല ) focus  infinity ഇല സെറ്റ് ചെയ്യുക... അടുത്തതായി ISO ക്രമീകരണം...ISO ഒരു 400 or 800 ഒക്കെ ആവാം. ISO കൂടും തോറും ചിത്രത്തിന്റെ വ്യക്തത കുറയും... ഇനി ഏതു   ആകാശ ഭാഗത്തിന്റെ ചിത്രമാണോ എടുക്കേണ്ടത് അങ്ങോട്ട്‌ കാമറ തിരിച്ചു വക്കുക.. ക്യാമറ Pillow ഇല വയ്ക്കാം. എന്നിട്ട്  കാമറ ക്ലിക്ക് ചെയ്യുക ... ഒരു 15 sec ശേഷം കാമറ കയ്യിലെടുത്തു നോക്കാം ഇപ്പോള്‍ നിങ്ങള്‍ക്ക് ചിത്രം ലഭ്യമാകും.. ആദ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ക്യാമറക്ക്‌ ഉണ്ടാകുന്ന shake ഒഴിവാക്കാന്‍  timer ഉപയോഗിക്കാം . ക്ലിക്ക് ചെയ്ത് 5 sec ശേഷം ഫോടോ എടുക്കുവാനുള്ള നിര്‍ദേശം ക്യാമറക്ക്‌ നല്‍കാം.. ഇപ്പോള്‍ ആദ്യം ക്ലിക്ക് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന shake ഒരു പ്രശ്നം ആവില്ല 

ഞാന്‍ എടുത്ത് ചില ചിത്രങ്ങള്‍ കാണുവാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയൂ...

No comments:

Post a Comment