കുഞ്ഞിന്റെ കുംഭി വേവാറ്റാതെ
ആറ്റുകാലമ്മക്ക് നേര്‍ച്ചക്കുടം കമിഴ്തുന്നവര്‍
പലിശപ്പണത്തിന്നു കാശിക്കു തീര്ധാടനതിന്നു
പോയ് പുണ്യം പെറുന്നവര്‍
------ മധുസൂദനന്‍ നായര്‍
കേരള സമൂഹം ഈ വരികളിലെപ്പോലെയാണ്. കുഞ്ഞിന്റെ വിശപ്പിനേക്കാള്‍ വിശ്വാസങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന മനുഷ്യന്‍. പാവം കവി അദ്ദേഹം വിസപ്പിന്റെ കാര്യമേ കണ്ടുള്ളൂ. എന്നാല്‍ ജീവനേക്കാള്‍ ഏറെ സ്വന്തം വിശ്വാസങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന കേരള സമൂഹമാണ് ഇന്നുള്ളത് .
പണ്ട് കേരളത്തിനെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇപ്പോളും എത്ര ശരിയാണ്. ജന്മിത്വ വ്യവസ്ഥയും അയിത്തവും ഒക്കെ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. താണ ജാതിയില്‍ പെട്ടതെന്ന പേരില്‍ പീടിതരായവര്‍. അവര്‍ക്കെങ്ങനെയാണ് പിന്നീട് ഇതില്‍ നിന്നെല്ലാം മോചനം നേടിയത്? മന്ത്രങ്ങളും പൂജകളും കൊണ്ടല്ല അവന്റെ അധ്വാനം കൊണ്ടാണ്. ക്ഷേത്രങ്ങള്‍ക്ക് സ്വര്‍ണം പൂശുന്നതിണോ, പൂജക്കൂ ഒന്നുമല്ല അവന്‍ പണം ചിലവാക്കിയത്. അവന്‍ പുതിയ വിദ്യാലയങ്ങള്‍ ഉണ്ടാക്കി - നല്ല വിദ്യാഭ്യാസം നേടി, ആശുപത്രികള്‍ ഉണ്ടാക്കി- നല്ല ആരോഗ്യത്തിനായി. ചെട്ടക്കുടിലുകളില്‍ താമസിച്ചിരുന്ന അവര്‍ വാസ്തു നോക്കിയല്ല താമസിച്ചത്. ഭാവിയെ നിയന്ത്രിച്ചത് ഗ്രഹനിലയും അല്ല. അവന്റെ അധ്വാനം ആയിരുന്നു അവന്റെ ശക്തി. അങ്ങനെ സ്വന്തം അധ്വാനത്തിലൂടെ അവര്‍ ഉയര്‍ന്നു വന്നു. നല്ല സംപതുണ്ടാക്കി, ഉന്നത ജീവിത നിലവാരത്തിലെത്തി.
അങ്ങനെയുള്ളവന്‍ പിന്നീടെപ്പോഴാണ് അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ പാഞ്ഞത്??സ്വന്തം അധ്വാനം അല്ലെ അവനെ മുന്നോട്ട് നയിച്ചത്?? രാമന്‍ വില്ലോടിച്ചു സീതയെ വരിച്ച കഥ കേട്ട അവന്‍ എന്തിനാണ് വിവാഹങ്ങള്‍ക്ക് പൊരുത്തം നോക്കിയത്? വാസ്തു നോക്കാതെ വച്ച കുടിലുകളില്‍ നിന്നല്ലേ അവന്‍ ഉന്നത ജീവിത സാഹചര്യതിലീക്ക് പോയത്?? പിന്നീടെപ്പോഴാണ് അവന്‍ തന്റെ വീടുകള്‍ക്ക് വാസ്തു നോക്കി തുടങ്ങിയത്??
ഇതൊക്കെ നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്.
ചിന്തിക്കൂ....... നിങ്ങളുടെ കാഴച്ചപ്പാടുകള്‍ ഇവിടെ പോസ്റ്റ് ചെയ്യൂ....
നമുക്കു നാമേ പണിവതു നാകം,
ReplyDeleteനരകമവുമതുപോലെ.
ഉള്ളൂരിന്‍റെ വരികളാണു്.
വാസ്തു നോക്കാത്ത ചെറ്റക്കുടിലുകളില്‍ നിന്നും പ്രഗത്ഭരും പ്രതിഭാശാലികളും ഉണ്ടായിട്ടുണ്ട്. അതേ ആളുകള്‍ തന്നെയാണിന്ന് വാസ്തു നോക്കി ജാതകം നോക്കി സമയം നോക്കി ഗണിച് ഹരിച്ച് കാര്യങ്ങള്‍ നടത്തുന്നത്. അന്നതിന്നൊന്നും പണമില്ലായിരുന്നു. ഇന്നതിനൊക്കെ . ഹഹഹ....
ഒരു ബ്യൂട്ടി ക്രീമുകളും മുഖത്ത് തേക്കാതെത്രയോ സുന്ദരന്മാരും സുന്ദരിമാരും ആരേയും അതിശയിപ്പിച്ച് കടന്നു പോയി. ഇന്നവരുടെ മക്കളെകൊണ്ട് തന്നെ അതൊക്കെ തേപ്പിച്ച് സൌന്ദര്യം പിച്ച വാങ്ങുന്നു.
കാലം കോലം കെടുന്നു.
ശരത്തേ അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ. ആശംസ.:)