Sunday, October 10, 2010

New Blog Created

Hi All
I Created a new blog only for posting the photos taken by me. Click on the below link and view my pics. 




My Clicks

Saturday, October 9, 2010

മുറ്റത്തെ മുല്ലക്ക് മണമില്ല

ഒരു ചെറിയ ഫോടോഗ്രാഫെരുടെ  അഭിപ്രായം 

പ്രഫഷണല്‍ അല്ലെങ്കിലും അത്യാവശ്യം ഞാന്‍ ചിത്രങ്ങള്‍ എടുക്കാറുണ്ട് കൂടുതലും പ്രക്രതി ദ്രിശ്യങ്ങള്‍. നമ്മള്‍ എല്ലാവരും നല്ല കാഴ്ച്ചകല്‍ക്ക്ക് വേണ്ടി പണം മുടക്കി വിദൂരങ്ങളില്‍ പോകുന്നവരാണ്. ആരും സമീപതുല്ലവയെ കാണാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ എടുതവയില്‍ ചില ചിത്രങ്ങള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യാം. ഇവയെല്ലാം തന്നെ എന്റെ നാട്ടിലെ ദ്ര്സ്യങ്ങള്‍ ആണ്. ഇത് തന്നെയാണ് നമ്മുടെ സാമൂഹിക വീക്ഷണത്തിലും സംഭവിക്കുന്നത്‌, സമീപ പ്രശ്നങ്ങളെ നാം മറക്കുന്നു. പകരം സാര്‍വ്വ ദേശീയ പ്രശ്നങ്ങള്‍ മാത്രം ചിന്തിക്കുന്നു. സ്വന്തം ചുറ്റുപാടിലെ പ്രശ്നങ്ങള്‍ കാണാത്തവന്‍, അത് പരിഹരിക്കാത്തവന്‍ എങ്ങനെയാണ് സാര്‍വ്വ  ദേശീയ പ്രാസങ്ങള്‍ പരിഹരിക്കുക
സ്വന്തം ച്ചുട്ടുപാടിനെയാവനം നാം ആദ്യം നിരീക്ഷിക്കാന്‍ അതിനു ശേഷമേ നാം പുറത്തേക്കു  പോകാവു...


കൂടുതല്‍ ചിത്രങ്ങള്‍ക്ക് എന്‍റെ ഓര്‍ക്കുട്ട്  അക്കൗണ്ട്‌ വിസിറ്റ് ചെയ്യൂ






Monday, September 13, 2010

കുഞ്ഞിന്റെ കുംഭി വേവാറ്റാതെ ആറ്റുകാലമ്മക്ക് നേര്‍ച്ചക്കുടം കമിഴ്തുന്നവര്‍.....

കുഞ്ഞിന്റെ കുംഭി വേവാറ്റാതെ
ആറ്റുകാലമ്മക്ക്  നേര്‍ച്ചക്കുടം കമിഴ്തുന്നവര്‍
പലിശപ്പണത്തിന്നു കാശിക്കു തീര്ധാടനതിന്നു
 പോയ്‌ പുണ്യം പെറുന്നവര്‍
                     ------ മധുസൂദനന്‍ നായര്‍
കേരള സമൂഹം ഈ വരികളിലെപ്പോലെയാണ്. കുഞ്ഞിന്റെ വിശപ്പിനേക്കാള്‍ വിശ്വാസങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന മനുഷ്യന്‍. പാവം കവി അദ്ദേഹം വിസപ്പിന്റെ കാര്യമേ കണ്ടുള്ളൂ. എന്നാല്‍ ജീവനേക്കാള്‍ ഏറെ സ്വന്തം വിശ്വാസങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന കേരള സമൂഹമാണ് ഇന്നുള്ളത് .

പണ്ട് കേരളത്തിനെ ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് ഇപ്പോളും എത്ര ശരിയാണ്. ജന്മിത്വ വ്യവസ്ഥയും അയിത്തവും ഒക്കെ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. താണ ജാതിയില്‍ പെട്ടതെന്ന പേരില്‍ പീടിതരായവര്‍. അവര്‍ക്കെങ്ങനെയാണ് പിന്നീട് ഇതില്‍ നിന്നെല്ലാം മോചനം നേടിയത്? മന്ത്രങ്ങളും പൂജകളും കൊണ്ടല്ല അവന്റെ അധ്വാനം കൊണ്ടാണ്. ക്ഷേത്രങ്ങള്‍ക്ക് സ്വര്‍ണം പൂശുന്നതിണോ, പൂജക്കൂ ഒന്നുമല്ല അവന്‍ പണം ചിലവാക്കിയത്. അവന്‍ പുതിയ വിദ്യാലയങ്ങള്‍ ഉണ്ടാക്കി - നല്ല വിദ്യാഭ്യാസം നേടി, ആശുപത്രികള്‍ ഉണ്ടാക്കി- നല്ല ആരോഗ്യത്തിനായി. ചെട്ടക്കുടിലുകളില്‍ താമസിച്ചിരുന്ന അവര്‍ വാസ്തു നോക്കിയല്ല താമസിച്ചത്. ഭാവിയെ നിയന്ത്രിച്ചത് ഗ്രഹനിലയും  അല്ല. അവന്റെ അധ്വാനം ആയിരുന്നു അവന്റെ ശക്തി. അങ്ങനെ സ്വന്തം അധ്വാനത്തിലൂടെ അവര്‍ ഉയര്‍ന്നു വന്നു. നല്ല സംപതുണ്ടാക്കി, ഉന്നത ജീവിത നിലവാരത്തിലെത്തി.

അങ്ങനെയുള്ളവന്‍ പിന്നീടെപ്പോഴാണ് അന്ധവിശ്വാസങ്ങള്‍ക്ക് പിറകെ പാഞ്ഞത്??സ്വന്തം അധ്വാനം അല്ലെ അവനെ മുന്നോട്ട് നയിച്ചത്?? രാമന്‍ വില്ലോടിച്ചു സീതയെ വരിച്ച കഥ കേട്ട അവന്‍ എന്തിനാണ് വിവാഹങ്ങള്‍ക്ക് പൊരുത്തം നോക്കിയത്? വാസ്തു നോക്കാതെ വച്ച കുടിലുകളില്‍ നിന്നല്ലേ അവന്‍ ഉന്നത ജീവിത സാഹചര്യതിലീക്ക് പോയത്?? പിന്നീടെപ്പോഴാണ് അവന്‍ തന്റെ വീടുകള്‍ക്ക് വാസ്തു നോക്കി തുടങ്ങിയത്??

ഇതൊക്കെ നമ്മള്‍ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്.

ചിന്തിക്കൂ....... നിങ്ങളുടെ കാഴച്ചപ്പാടുകള്‍ ഇവിടെ പോസ്റ്റ്‌ ചെയ്യൂ....

Sunday, September 12, 2010

വാടിയ പൂക്കള്‍

എന്‍റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതുന്നതാണ്. വ്യത്യസ്ഥാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ സ്വാഗതം. 
ഞാന്‍ ഈയിടെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സന്ദര്‍ശിച്ചു. ഒരു എക്സിബിഷന്റെ  ആവശ്യത്തിനു പോയതാണ്. മൂന്നു വയസ്സ് മുതല്‍  പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികള്‍ പടിക്കുന്നിടം. പണ്ടേ സ്കൂളുകള്‍ എനിക്ക് വല്ല്യ ഇഷ്ടമാണ്. പഠിപ്പിക്കാന്‍ ഉള്ള ആഗ്രഹം കൊണ്ടാവും. അത് പോലെ കൊച്ചു കുട്ടികളെയും ഇഷ്ടമാണ്. എന്തോ എനിക്ക് അവിടുത്തെ കുട്ടികളെ കണ്ടപ്പോള്‍ ദുഖമാണ് തോന്നിയത്. വാടിയ പൂക്കളെ പോലെ.... സാധാരണ കുട്ടികളുടെ മുഖത്തുള്ള  സന്തോഷം അവരില്‍ കാണാന്‍ കഴിഞ്ഞില്ല. ഒരു കുട്ടിയുടെ മുഖം പോലും സന്തോഷം നിറഞ്ഞതായിരുന്നില്ല. മൂന്നു വയസുള്ള കുട്ടികള്‍ കളിച്ചും രസിച്ചും നടക്കേണ്ട കുട്ടികള്‍ കൂട്ടിലടച്ച കിളികളെ പോലെ... 

 ഞാന്‍ എന്‍റെ അച്ഛന്റെ സ്കൂളിലും പോകാറുണ്ട്. ഒരു Govt.LP School അവിടെ ഇത്രയും കുട്ടികളില്ല. ടൈ ഇല്ല, ഷൂസ് ഇല്ല, ബഹു നില കെട്ടിടങ്ങള്‍ ഇല്ല, പക്ഷെ ഒന്ന് മാത്രം എല്ലായിപ്പോഴും ഉണ്ട് സന്തോഷം. ആ കുട്ടികളുടെ മുഖത്തുള്ള സന്തോഷം അവരുടെ പരസ്പര സൌഹ്രദം ഇതൊക്കെ ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലും ഉണ്ടാവില്ല. 

ഇംഗ്ലീഷ് മീടിയതോട് എനിക്ക് യാതൊരു വിധ എതിര്‍പ്പുമില്ല. കൊളോണിയല്‍ ഭാഷ ആണെങ്കിലും. അതിന്നു ലോക ഭാഷ  ആണ്. അതിന്‍റെ പ്രാധാന്യത്തെപ്പറ്റി ഞാന്‍ വളരെ ബോധവാനാണ്. ഇംഗ്ലീഷ് നന്നായി പഠിക്കാന്‍ ആണ് രക്ഷിതാക്കള്‍ അവരെ ഇത്തരം സ്കൂളുകളിലേക്ക് അയക്കുന്നത്. സ്വന്തം കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം വേണം എന്നാഗ്രഹിക്കുന്നത് തെറ്റല്ല. പക്ഷെ അത് ലഭ്യമാകുന്നുണ്ടോ? എന്ന് കൂടി ചിന്തിക്കണം. പരീക്ഷക്ക്‌ മാര്‍ക്ക് വാങ്ങല്‍ മാത്രമല്ലല്ലോ  വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം സ്കൂളുകളുടെ പഠനനിലവാരം ഒന്ന് പരിശോധിക്കു നമ്മുടെ Govt, Aided  സ്കൂളുകളുടെ സമീപതെതാന്‍ പോലും ഇവക്കു കഴിയുന്നില്ല എന്നതാണ് സത്യം.

ഇതിനെല്ലാം പുറമേ ചിന്തിക്കേണ്ട ഒന്നാണ് കുട്ടികളുടെ മാനസിക വളര്‍ച്ച. രാവിലെ പായ്ക്ക് ചെയ്ത് വണ്ടിയില്‍ കയറ്റി വിടുന്നു ക്ലാസ്സില്‍ ഇറക്കുന്നു. പിന്നെ അവനു സംസാരിക്കാന്‍ പാടില്ല. സംസാരിക്കണം എന്നുണ്ടെങ്കില്‍ ഇംഗ്ലീഷ് ഒണ്‍ലി. ൩ വയസ്സുള്ള കുട്ടിയെ പിടിച്ചു എന്ഗ്ലിഷേ സംസാരിക്കാവു എന്ന് പറഞ്ഞാല്‍ നടക്കുമോ??? മാതൃഭാഷ പോലും അവന്‍ പഠിക്കുന്നെയുള്ളൂ. അവനു പിന്നെ എങ്ങനെയാണ് അവന്റെ സുഹൃത്ക്കളോട് മിണ്ടാന്‍ കഴിയുക? എങ്ങനെയാണ് സമൂഹവുമായി ബന്ധപ്പെടാന്‍ കഴിയുക. ?

പുറം മോടിയോടു മലയാളികള്‍ക്ക് പണ്ടേ താല്‍പ്പര്യം ആണ്. അതും പ്രത്യേകിച് പാശ്ചാത്യ സംസ്കാരതോട്. അതാവാം മലയാളികള്‍ ഇത്ര മാത്രം ഇതിലേക്ക് ആകര്ഷിക്കപെടുന്നത്.

"വിദ്യാഭ്യാസത്തിന്റെ ചട്ടക്കൂട് എത്രതൂലം ഇടുങ്ങിയതാകുന്നുവോ, അത്രത്തോളം മികച്ചതാവും അതിലൂടെ പുറത്തു വരുന്ന വിദ്യാര്‍ധികളും. തോക്കിന്‍ കുഴല്‍ എത്രത്തോളം ഇടുങ്ങിയതാകുന്നുവോ അത്രത്തോളം കൃത്യത എരിയതാവും അതില്‍ നിന്ന് വരുന്ന തിരയും." എന്ന് പണ്ടേതോ വിദ്വാന്‍ പറഞ്ഞിട്ടുണ്ട്. നമ്മുടെ ചിന്താഗതിയും അത്തരത്തില്‍ ആണ്. തോക്കും വിദ്യാഭ്യാസവും നല്ല താരതമ്യം. തോക്കില്‍ നിന്നും വരുന്ന തിര എന്താണ് ചെയ്യുന്നത് എന്ന് നമുക്കറിയാം. നമ്മുടെ കുട്ടില്കളും അങ്ങനെ ആകണമോ??

"കുട്ടികള്‍ വിടരാന്‍ വെമ്പുന്ന പൂമൊട്ടുകള്‍ ആണ് അവയെ വിടര്‍ന്നു കാറ്റില്‍ നറുമണം പൊഴിക്കാന്‍ അനുവദിക്കുക"  ----- നെഹ്‌റു
മറിച്ച് അവയെ മോട്ടായിരിക്കുംപോള്‍  തന്നെ കരിച്ചു കളയുക അല്ല വേണ്ടത്..............

Saturday, September 11, 2010

ദൈവത്തിന്‍റെ സ്വന്തം നാടേ ???

100% സാക്ഷരത ഉണ്ടായിട്ടെന്താ?? വിവരം എന്നത് മലയാളികള്‍ക്ക് ലവലേശം ഇല്ലാതായിപ്പോയി. വിശ്വാസങ്ങളും അന്ധവിസ്വാസങ്ങളും ആവാം എന്ന് കരുതി ഇത്രക്കൊക്കെ ആയി എന്ന് വച്ചാല്‍........ അത്രക്കത്ഭുതപ്പെടണ്ട, മാന്ത്രിക എലസ്സുകള്‍ക്കും, ധനാകര്ഷണ യന്ത്രങ്ങള്‍ക്കും, ജ്യോത്സ്യത്തിനും പിറകെ പോകുന്ന മലയാളി ഇതിന്നപ്പുരവും കാണിക്കും. 2 മാസം പ്രായം ഉള്ള ഒരു കുഞ്ഞിനെ നിലത്തടിച്ചു കൊല്ലാനും മടിയില്ലാതവനായല്ലോ മലയാളി?? 

അന്ധവിസ്വസസികളുടെ സ്വന്തം നാടേ.....

Friday, September 10, 2010

ആധുനികത

          പഴമയുടെ നന്മകളെ മുതല്ക്കൂട്ടാക്കികൊണ്ടാവണം  നാം പുതുംയിലീക്ക് ചെല്ലേണ്ടത്. എന്നാല്‍ ഇന്നോ? എന്താണ് നാം പഴമയില്‍ നിന്നും സ്വീകരിച്ചത് ?
അല്പം യാധാസ്ഥിതികത്വോം മാത്രം  ഒരുപാട് നന്മ നിറഞ്ഞതാണ്‌ നമ്മുടെ പഴയകാലം. പരസ്പര സ്നേഹം ഐക്യം, സഹകരണം ഇതൊക്കെ ആ പഴയ തലമുറയ്ക്ക് മാത്രം ഉള്ള സവിശേഷതകള്‍ ആണ്. നിങ്ങള്‍ ഒന്നോര്‍ക്കൂ.. പണ്ട് നമ്മുടെ വീട്ടില്‍ എന്തെങ്കിലും ഒരു സാധനത്തിന്റെ ആവശ്യം വരുന്നു ( തീപ്പെട്ടിക്കൊള്ളി ആയാല്‍ പോലും ) ആദ്യം നിങ്ങള്‍ പോകുക അയാള്‍ വീട്ടിലീക്കാകും. എന്നാല്‍ ഇന്നോ? തോടടുത്ത കടയിലേക്ക്.  ധാരാളം കടകള്‍ വന്നത് മാത്രമല്ല പരസ്പര സഹകരണത്തിന്റെ കുറവ് കൂടി ആണത്. ഫലമോ?
ഉപഭോഗ സംസ്കാരത്തിന്റെ കടന്നു കയറ്റം. പിന്നെ സാധനങ്ങളുടെ വില കൂടുന്നെന്നും മറ്റും പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ? സ്വന്തം  അയല്പക്കതോട് പോലും സഹകരിക്കാന്‍ വയ്യാത്തവര്‍ എങ്ങനെയാണ് സമൂഹത്തെ കുറിച്ച് ചിന്തിക്കുക? പരസ്പര സഹകരണം കൊണ്ടുള്ള മെച്ചതിന്റെ ഒരു ചെറിയ ഉദാഹരണം പറയാം. 

മിക്കവാറും ഇടത്തരം ഫാമിലിയില്‍ എല്ലാം ഇന്ന് കാര്‍ ഉണ്ട്. സാധാരണ എല്ലാം 5 ലക്ഷത്തിനു മുകളില്‍. ഒരു രണ്ടു ഫാമിലി ചേര്‍ന്ന് ഒരു വണ്ടി വാങ്ങിയാലോ?  എന്തെല്ലാം ലാഭം??  അല്പം സീറിംഗ് കൂടിയാലും നഷ്ടമില്ല വേണമെങ്കില്‍ ഒരുമിച്ചു പോകുകയും ആവാം. വാഹനങ്ങളുടെ ഉപഭോഗം കുറയും, പണം ലാഭം, പെട്രോള്‍ ഉപയോഗം കുറയും, അങ്ങനെ ഒരുപാട് സാധ്യതകള്‍

ഇവിടെയാണ്‌ നാം പഴയ കാലത്തെ നന്മകളെ കുറിച്ച് ആലോചിക്കേണ്ടത് . പ്രത്യേകിച്ച് കൂട്ട് കുടുംബങ്ങളെ കുറിച്ച്. ഇന്ന് നമ്മള്‍ എല്ലാം അത്യാഗ്രഹം കാണിക്കുന്ന ഒരു വസ്തുവുണ്ട്, പണം, അത്  ലാഭികാന്‍ ഇത്രയും നല്ല വേറൊരു വ്യവസ്ഥയില്ല. പക്ഷെ അതല്ല പ്രധാനം മാനസിക പ്രാധാന്യം അതിലും വലുതാണ്‌. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയില്‍ കാര്യങ്ങള്‍ സംസാരിക്കാന്‍, പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആകെ നാല് പേര്‍ . കുട്ടികളെ മാറ്റാം, അവര്‍ക്ക് അനുഭവ സമ്പത്ത് കുറവാണ്. പിന്നെയും രണ്ടു പേര്‍ അവര്‍ക്കും ജീവിത പരിചയം കുറവ്. എന്നാല്‍ കൂട്ട് കുടുമ്പത്തില്‍ അങ്ങനെയല്ലല്ലോ??  എത്ര പേര്‍.... 

ഇനി കുട്ടികളുടെ കാര്യം നോക്കാം. അവര്‍ക്ക് കൂടെ കളിക്കാന്‍ എത്ര പേര്‍ ഏതൊക്കെ പ്രായത്തിലുള്ളവര്‍, എന്തൊക്കെ കളികള്‍? ഇന്ന് ആകെ കമ്പ്യൂട്ടറും ടിവിയും മാത്രമല്ലേ??  എന്ത് ബന്ധം പുറം ലോകവുമായി?  അതിന്റെ പ്രസ്നാഗല്‍ വേറെ...

ഈ നന്മാകലെയൊക്കെ നാം തിരസ്കരിച്ചു

ഇനി എന്താണ് നാം സ്വീകരിച്ചത്?? ചില തെറ്റായ ചിന്തകള്‍... അവയില്‍ എല്ലാമൊന്നും അന്നത്തെ കാലത്ത് തെറ്റായിരുന്നില്ല. ഇന്ന് മിക്കവാറും എല്ലാ പുരുഷന്മാരും പറയും അടുക്കളപ്പണി സ്ത്രീകളുടെ ചുമതല എന്ന്. കാരണം പണ്ട് അങ്ങനെ ആയിരുന്നു. അന്നത്തെ കാലത്തെ കുറച്ചു ചിന്തിക്കണം. അന്ന് സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കരില്ലായിരുന്നു. അവര്‍ക്ക് വീട്ടു പണി മാത്രം പുറത്തു പോയി സമ്പാദിച്ചു കൊണ്ടുവരുന്നത് പുരുഷനും. എന്നാല്‍ ഇന്ന് മിക്കവാറും എല്ലാ വീട്ടിലും രണ്ടു പേരും ജോലിക്കാരാണ്. അപ്പോള്‍ അടുക്കളപ്പണി എങ്ങനെ സ്ത്രീയുടെ മാത്രം ചുമതലയാകും?? 

അങ്ങനങ്ങനെ...... ഒരുപാട് ചിന്തിചെടുക്കാം .......

 

എന്‍റെ തലമുറ

 മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്, സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അവന്റെയും പ്രശ്നങ്ങളാണ്. എന്തോകൊണ്ടാനാവോ നമ്മുടെ തലമുറയ്ക്ക് ഈ ചിന്ത ഇല്ലാതെ പോയത്?? വളരെ ദുഃഖം തോന്നുന്നു. എന്താ നമ്മളൊക്കെ ഇങ്ങനെ??
എല്ലാവരും സ്വാര്‍ധരാകുന്നു. പണം മതി എല്ലാവര്ക്കും. ഓരോ മണിക്കൂറിനും എത്രതൂലം കൂടുതല്‍ പണം ഉന്ദാക്കാമോ അത്രത്തോളം ഉണ്ടാക്കുക അതാണ്‌ ഇന്നത്തെ തലമുറയുടെ ലക്‌ഷ്യം. എല്ലാവരും അങ്ങനെ ആണ് എന്നാ അഭിപ്രായം ഇല്ല, എങ്കിലും ഭൂരി ഭാഗവും അങ്ങനെ തന്നെ. "നിനക്ക് നിന്റെ കാര്യം നോക്കിയാല്‍ പോരെ ? നീ വിചാരിച്ചാലൊന്നും നാട് നന്നാവില്ല !" നാട് നന്നാവണം  എന്ന ചിന്തയില്‍  എന്തെങ്കിലും  ചെയ്യാന്‍  പോകുന്നവന്‍  കേള്‍ക്കേണ്ടി  വരുന്ന  ചോദ്യം. കാമ്പസ്സുകളിലെ അരാഷ്ട്രീയ വല്‍ക്കരണം പോലും ഇതിന്റെ തെളിവാണ്.  

Wednesday, July 28, 2010

ചില വാക്കുകള്‍

"തെളിയിക്കപ്പെട്ട വസ്തുതകലെക്കാള്‍ അവനവന്‍റെ വിശ്വാസമാണ് ശരി എന്നനിപ്പോഴും വാദം"







"കണ്ണ് മിഴിക്കുന്നത് കാണല്‍ അല്ല"




"ശാസ്ത്രം നിലാവിന്‍റെ കുളിരല്ല, സൂര്യന്റെ 
കത്തിജ്വോലിക്കുന്ന തീ വെളിച്ചം . 
അന്ധവിശ്വാസവും.. അധികാരമോഹവും...
 ആ വെളിച്ചത്തിന്റെ ശത്രു പക്ഷം"

"ഇളകാത്ത തറയല്ലോടുങ്ങാത്ത വഴിയാണ് 
ശാസ്ത്ര ബോധം എന്നാ നേരരിഞ്ഞു 
സംശയിക്കാന്‍, എതിര്‍ക്കാനുറക്കെ 
ചോദിക്കുവാനും കരുത്ത് നേടുക "

Sunday, June 6, 2010

അവിസ്മരണീയമായ കാഴ്ച്ച

വെറുതെ രാത്രി നടത്തത്തിനു ഇറങ്ങിയതാണ് ഞാന്‍ ഒപ്പം നക്ഷത്ര നിരീക്ഷണവും. അപ്പോളാണ് മറ്റൊരു ദൃശ്യം എന്‍റെ കണ്ണുകളെ ആകര്‍ഷിച്ചത്. ആകാസത്തെ താരങ്ങള്‍ ഭൂമിയിലേക്ക്‌ ഇറങ്ങി വന്നിരിക്കുന്നു മരങ്ങളിലും ചെടികളിലും എല്ലാം നക്ഷത്രങ്ങള്‍ കാരണം എന്തെന്ന് പോലും ചിന്തിക്കാതെ ഞാന്‍ ഒരു നിമിഷം ആ മനോഹര ദൃശ്യത്തില്‍ ലയിച്ചു നിന്ന് പോയി. പിന്നീടാണ്‌ ഞാന്‍ ശ്രദ്ധിച്ചത് അവക്കൊരു പച്ച നിരമുണ്ടോ എന്ന്? അവ ഭൂമിയിലെ താരങ്ങള്‍ അല്ലെ? മിന്ന മിന്നികള്‍. ഇതെന്താ മിന്നമിന്നികളുടെ സമ്മേളനമോ??? ഒരു 100  എണ്ണം എങ്കിലും കാണും അവ മിന്നി കളിക്കുന്നു. അവ മഴ വന്നതിനെ വരവെല്‍ക്കുകയാവും!! മാനത്തും  ഭൂമിയിലും ഒരേ ദൃശ്യം !!!! ഞാന്‍ എന്‍റെ ജീവിതത്തില്‍ ഇങ്ങനെ ഒരു ദൃശ്യം കണ്ടിട്ടുണ്ടാവില്ല തീര്‍ച്ച!!